ഫിസാറ്റിന്റെ രജത ജൂബിലിയാഘോഷം ഉദ്ഘാടനം

സാങ്കേതിക മുന്നേറ്റവും സാമൂഹിക പ്രതിബദ്ധതയും കൈകോർക്കണം: മുഖ്യമന്ത്രി വി ഡി സതീശൻ ഫിസാറ്റ് രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

അങ്കമാലി: സാങ്കേതിക വിദ്യയുടെ വളർച്ച സമൂഹത്തിന്റെ താഴെത്തട്ടിലുള്ള പ്രയോജനത്തിന് ഉതകുമ്പോഴാണ് വിദ്യാഭ്യാസം പൂർണ്ണമാകുന്നത് എന്ന് മുഖ്യ മന്ത്രി വി. ഡി. സതീശൻ പറഞ്ഞു . അങ്കമാലി മൂക്കന്നൂർ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (FISAT) ക്യാമ്പസിൽ നടന്ന ചടങ്ങിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും പുതിയതായി നിർമ്മിച്ച സിൽവർ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. "കഴിഞ്ഞ 25 വർഷമായി സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരമുള്ള, വേറിട്ട മാതൃക സൃഷ്ടിക്കാൻ ഫിസാറ്റിന് സാധിച്ചിട്ടുണ്ട്. കേവലം എൻജിനീയർമാരെ സൃഷ്ടിക്കുക എന്നതിനപ്പുറം, നൂതന സാങ്കേതികവിദ്യകളെ സാമൂഹിക നന്മയ്ക്കായി പ്രയോജനപ്പെടുത്തുന്ന യുവതലമുറയെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. സംസ്ഥാനത്തു ആദ്യമായി ഒരു ട്രേഡ് യൂണിയൻ ഒരു വിദ്യാഭ്യാസ സ്ഥാപനം കെട്ടി പടുക്കുക മാത്രമല്ല അത് മികച്ച മാതൃകയിൽ കൊണ്ട് നടക്കാൻ കഴിയുന്നു എന്നതും ഏറെ ഗുണ പരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഉന്നത വിദ്യാഭ്യാസ രംഗത്ത് ട്രേഡ് യൂണിയൻ നേതൃത്വത്തിൻറെ പങ്കാളിത്ത വിജയമാതൃകയാണ് ഫിസാറ്റ് എന്ന് വ്യക്തമാക്കി. "ഉന്നതവിദ്യാഭ്യാസ മേഖലയിൽ പുതിയ കോഴ്‌സുകളും ഗവേഷണ മികവും ഉറപ്പുവരുത്തി അന്താരാഷ്ട്ര തലത്തിലേക്ക് വളരാൻ ഫിസാറ്റിന് സാധിച്ചു. വിദ്യാർത്ഥികളിൽ സംരംഭകത്വ മനോഭാവവും ഗവേഷണ താല്പര്യവും വളർത്തുന്നതിൽ ഫിസാറ്റ് കൈവരിച്ച നേട്ടം അഭിനന്ദനാർഹമാണ്," എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഫിസാറ്റ് വൈസ് ചെയർമാൻ സച്ചിൻ ജേക്കബ് പോൾ രചിച്ച പീപ്പിൾ ഓവർ പ്രോഫിറ്റ് എന്ന പുസ്തകത്തിൻറെ പ്രകാശനം മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രി റോജി എം ജോണിന് നൽകി നിർവഹിച്ചു . ഒരു വര്ഷം നീണ്ടു നിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ മാസ്റ്റർ പ്ലാൻ ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു ചാലക്കുടി എം.പി ബെന്നി ബെഹനാൻ, എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസ്, ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ-യുമായ കെ. വി. എസ്. മണിയൻ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി. 75,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിച്ച അത്യാധുനിക സിൽവർ ജൂബിലി മന്ദിരത്തിൽ ഗവേഷണ കേന്ദ്രങ്ങളും, അഡ്വാൻസ്ഡ് ടെക്നോളജി ലാബുകളും സജ്ജീകരിച്ചിട്ടുണ്ട്. ചടങ്ങിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങളുടെ മാസ്റ്റർ പ്ലാൻ മന്ത്രി റോജി എം ജോൺ പ്രകാശനം ചെയ്തു . അടുത്ത ഇരുപത്തിയഞ്ചു വർഷത്തേക്കുള്ള ദീർഘകാല പദ്ധതികളുടെ പ്രഖ്യപനം ബെന്നി ബെഹനാൻ എം പി നിർവഹിച്ചു . രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അർഹരായ വിദ്യാർത്ഥികൾക്കായുള്ള പ്രതി വർഷം ഒരു കോടി രൂപയുടെ വിപുലമായ സ്കോളർഷിപ്പ് പദ്ധതികൾ വൈസ് ചാൻസിലർ ഡോ സിസ്സ തോമസ് ചടങ്ങിൽ പ്രഖ്യാപിച്ചു. 25000 സ്കയർ ഫീറ്റിൽ അയ്യായിരത്തോളം പേർക്ക് ഇരിക്കാവുന്ന രീതിയിൽ നിർമിക്കുന്ന അത്യാധുനിക ഓഡിറ്റോറിയറ്റിൻറെ പ്രഖ്യപനവും ഡിസൈൻ പ്രകാശനവും ഫെഡറൽ ബാങ്ക് മാനേജിങ് ഡയറക്ടർ കെ വി എസ് മണിയൻ നിർവഹിച്ചു. ഫിസാറ്റ് ചെയർമാൻ പി. ആർ. ഷിമിത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർമാൻ സച്ചിൻ ജേക്കബ് പോൾ പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ് വി, മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണൻ, ഫിസാറ്റ് ട്രഷറർ ജെനിബ് ജെ. കാച്ചപ്പിള്ളി, അസോസിയേറ്റ് സെക്രട്ടറി എസ്. സത്യമൂർത്തി, വൈസ് പ്രിൻസിപ്പൽ ഡോ മിനി പി ആർ, പി.ടി.എ പ്രസിഡന്റ് ദീപ എൻ കർത്ത, പൂർവ വിദ്യാർത്ഥി അസോസിഷൻ വൈസ് പ്രസിഡന്റ് ജിത്തു റാം, കോളേജ് സ്റ്റുഡൻറ് യൂണിയൻ ചെയർമാൻ അശ്വിൻ രാധാകൃഷ്ണൻ, മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ, എഫ് ബി ഓ എ ഇ എസ് അംഗങ്ങൾ , ത്രിതല പഞ്ചായത്തു ജന പ്രതിനിധികൾ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖർ, ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് തുടങ്ങുന്നതിനായി സ്ഥലം വിട്ടു നൽകിയവർ, പൂർവ വിദ്യാർത്ഥികൾ, വിദ്യാർത്ഥികളുടെ മാതാപിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു

TOP STORIES

കെ.എം. ഇ എ എബിനിയറിംഗ് കോളേജ് 25ാം വാർഷികം

കെ.എം. ഇ എ എബിനിയറിംഗ് കോളേജ് 25ാം വാർഷികം

ആലുവ: നാനോ റോബോട്ടിക്‌സിന്റെ സഹായത്തോടെ ആരോഗ്യ രംഗത്തുണ്ടാകാൻ പോകുന്നത് വിപ്ലവകരമായ മാറ്റങ്ങളാണന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. എടത്തല കുഴിവേലിപ്പടി കെ.എം.ഇ.എ എൻജിനീയറിങ് കോളേജിന്റെ ...Read more

17 Hours ago|
ഫിസാറ്റ് സിൽവർ ജൂബിലിയിൽ

ഫിസാറ്റ് സിൽവർ ജൂബിലിയിൽ

ഫിസാറ്റ് സിൽവർ ജൂബിലിയിൽഅങ്കമാലി..സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജായ മൂക്കന്നൂരിലെ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻറ് ടെക്നോളജി എന്ന ഫിസാറ്റ് സിൽവർ ജൂബിലിയിൽ. 30 ന് രാവിലെ 10 ന് മ...Read more

2 Days ago|
പുരസ്കാരം നൽകി

പുരസ്കാരം നൽകി

സുപമാസ് ഇസരാഭക്തിക്ക് ഏഷ്യാ പസഫിക് വിദ്യാഭ്യാസ മികവ് പുരസ്കാരംബാങ്കോക്ക്: തായ്‌ലൻഡ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി സുപമാസ് ഇസരാഭക്തിക്ക് 2026-ലെ ഏഷ്യാ പസഫിക് എജ്യുക...Read more

3 Days ago|

@Copyright 2026 Powran. All Rights Reserved.