
രാജ്യാന്തര ബന്ധമുള്ള ലഹരികടത്ത് സംഘത്തിലെ മൂന്ന് പേർ പൊലീസ് പിടിയിൽ
മലപ്പുറം പന്തല്ലൂർ സ്വദേശി ജോബർ അലി, ആനക്കയം സ്വദേശി ഷെയിം അക്ബർ, വയനാട് മേപ്പാടി സ്വദേശി മുഹമ്മദ് സാലിഖ് എന്നിവരെ
കോയമ്പത്തൂരിൽ നിന്നുമാണ് പിടികൂടിയത്
ആഴ്ചകൾക്കു മുമ്പ് മഞ്ചേരിയിൽ നിന്ന് നൂറ് ഗ്രാം എം.ഡി.എം എ യുമായി
ആറ് പേരെ പിടികൂടിയിരുന്നു.
ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ്
ആഢംബര വാഹനങ്ങളിൽ എംഡി എം എ എത്തിച്ചിരുന്ന മൂന്നംഗ സംഘത്തെ സംബന്ധിച്ച വിവരം ലഭിച്ചത്