വോട്ടെണ്ണൽ ഇങ്ങനെ
*ഒരുക്കങ്ങൾ പൂർണ്ണം; വോട്ടെണ്ണൽനാളെജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ മൂന്നു കേന്ദ്രങ്ങളായി നടക്കും. 14 നിയമസഭാ മണ്ഡലങ്ങളിൽ ഏപ്രിൽ 9 ന് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്...Read more
കാർ മോഷ്ടാക്കൾ പിടിയിൽ
കാർ മോഷ്ടാക്കൾ പോലീസ് പിടിയിൽ. തമിഴ്നാട് തഞ്ചാവൂർ മിഡിൽ സ്ട്രീറ്റ് സെന്തിൽകുമാർ (26), പാലക്കാട് അയിലൂർ മുതുകണ്ണി അന്തിത്താര വീട്ടിൽ സുബിൻ (23), തമിഴ്നാട് ഡിണ്ടിഗൽ സന്താന'കല്യാണ...Read more
തെരഞ്ഞെടുപ്പിന് തലേന്ന് ക്രിമിനൽ സംഘങ്ങൾ കോതമംഗലത്ത് കൂടിയതെന്തിന്? അന്വേഷണം തുടങ്ങി
അന്തർ ജില്ലാ ക്രമിനൽ സംഘാംഗങ്ങൾ ഒത്തുകൂടി, പോലീസ് കയ്യോടെ പിടികൂടി.. നിരവധി കേസുകളിൽ പ്രതികളായ കണ്ണൂർ അഴീക്കൽ കോവലൊടി ആയെങ്കി വീട്ടിൽ അർജുൻ ആയെങ്കി (29), തിരുവനന്തപുരം ആറ്റിപ്ര കളത...Read more
പോത്തിറച്ചിക്ക് ക്ഷാമം
പോത്തിറച്ചിക്ക് ക്ഷാമംഇതേത്തുടർന്ന് പലയിടങ്ങളിലും തോന്നുന്ന വിലപഴയതുപോലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പോത്തിറച്ചി എത്തുന്നില്ലപല സംസ്ഥാനങ്ങളും പോത്തിറച്ചി വിദേശത്തേക്ക് കയറ്റുമതി ചെയ...Read more
സേവ്യേഴ്സ് കോളേജിൽ പ്രവേശന നടപടികൾ തുടങ്ങി
ആലുവ. സെൻ്റ് സേവ്യേഴ്സ് കോളേജ് ഫോർ വിമെൻ(ഓട്ടോണമസ് ) 2026-2027 അദ്ധ്യയന വർഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കോളേജിൻ്റെ ഔദ്യോഗിക വെബ് ...Read more
വണ്ടികൾ തമ്മിൽ ഉരസിയതിനെ തുടർന്ന് വണ്ടിയുടെ ചില്ലുടച്ചും ട്രക്ഡ്രൈവറെ മർദ്ദിച്ചും പോരടിച്ചവർ അവസാനം രമ്യതയിലെത്തി. ഇതോടെ കേസെടുക്കാതെ പൊലീസും പിൻവാങ്ങി
ആലുവ ദേശീയപാതയിൽ മുട്ടത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തിരുവല്ലയിൽ നിന്നും പഴനിയിൽ തീർത്ഥാടനത്തിനു പോയി മടങ്ങിവരികയായിരുന്നവർ സഞ്ചരിച്ച ടൂറിസ്റ്റ് ബസിൽ ട്രക്കർ ഉരസുകയായിരുന്നു. ഉരസിയ ട്രക്കർ നിർത്താതെ പോയി. തുടർന്ന് ബസിലുണ്ടായിരുന്നവർ പിന്തുടർന്ന് ട്രക്കറിൻറ ചില്ല് ഉടച്ചു. ഡ്രൈവറെയും സഹായിയേയും മർദ്ദിച്ചു. ഓടിക്കൂടിയ വഴിയാത്രക്കാർ ഇരുവാഹനങ്ങളും തടഞ്ഞിട്ട് പൊലീസിന് വിവരം നൽകി.
പൊലീസ് ബസിലെ മുഴുവൻ പേർക്കെതിരെയും കേസെടുക്കുമെന്ന് വ്യക്തമാക്കി. ബസും പിടിച്ചെടുത്തു തുടർന്നാണ് ഇരുകൂട്ടരും തമ്മിൽ മണിക്കൂറുകളോളം അനുരജ്ഞന ചർച്ച നടത്തിയത്. അവസാനം ട്രക്ക് ജീവനക്കാർക്ക് 30,000 രൂപ നൽകി പരാതി ഒഴിവാക്കുകയായിരുന്നു .
Advertisement
Advertisement
Advertisement