ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more
ആലുവയിൽ കെ എസ് ആർ ടി സി പാഞ്ഞു ആംബുലൻസായി
കെ.എസ്.ആർ.ടി.സി ബസിൽ വച്ച് അസ്വസ്ഥനായ യാത്രക്കാരനു വേണ്ടി ബസ് ആംബുലൻസായി മാറിപറവൂരിൽ നിന്നും ആലുവയിലേക്ക് യാത്രക്കാരുമായി വരുന്നതിനിടയിലാണ് വൈകിട്ട് മറിയപ്പടിയിൽ വച്ച് ബഷീർ എന്നയാത...Read more

ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരായ പോരാട്ടത്തിൽ എല്ലാവരും തൂഫാൻ വാരിയർമാരാകണം – മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ
ആലുവ: ലഹരിക്കെതിരായ പോരാട്ടത്തിൽ സമൂഹത്തിലെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങി "തൂഫാൻ വാരിയർമാരായി" മാറണമെന്ന് ഫിഷറീസ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ പറഞ്ഞു. ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച "ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്" പദ്ധതിയുടെ എറണാകുളം റൂറൽ ജില്ലാതല ഉദ്ഘാടനം ആലുവ മഹാത്മാഗാന്ധി മുനിസിപ്പൽ ടൗൺഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവജനങ്ങളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടുള്ള ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ ഭീഷണിയാണെന്നും ലഹരിക്കെതിരായ പോരാട്ടം സർക്കാർ സംവിധാനങ്ങളുടെ മാത്രം ഉത്തരവാദിത്വമല്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, രക്ഷിതാക്കൾ, മാധ്യമങ്ങൾ, സാമൂഹിക സംഘടനകൾ, പൊതുസമൂഹം എന്നിവർ കൈകോർക്കുമ്പോഴാണ് ഈ പോരാട്ടം വിജയകരമാകുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ ആലുവ എം.എൽ.എ അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. റേഞ്ച് ഡി.ഐ.ജി ജി.എച്ച്. യതീഷ് ചന്ദ്ര ലഹരി വിരുദ്ധ സന്ദേശം നൽകി. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ, നഗരസഭാ ചെയർപേഴ്സൺ ഷൈജി ജോളി, വൈസ് ചെയർമാൻ ഫാസിൽ ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സെബ മുഹമ്മദാലി, ലിസി സെബാസ്റ്റ്യൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ സെബാസ്റ്റ്യൻ പോൾ, നസീർ, സാജു മത്തായി, ജെർലി കപ്രശ്ശേരി, മായിൻ, പ്രിൻസി, ജെസ്സി ജോർജ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സ്മിജി ജോർജ്, ആലുവ ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.
ആലുവ ഡി.വൈ.എസ്.പി എൻ. ബാബുക്കുട്ടൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഓപ്പറേഷൻ തൂഫാൻ പ്രശ്നോത്തരി മത്സരത്തിൽ വിജയികളായ കെ.എസ്. മുഹമ്മദ് സിനാൻ, ജെ.എസ്. ആദിത്ത് (സെന്റ് ജോൺസ് വിസിറ്റേഷൻ പബ്ലിക് സ്കൂൾ, മുപ്പത്തടം), ആശിർവാദ് എ. നായർ, മുഹമ്മദ് അമൻ ഷീർ (സെന്റ് അർണാൾഡ്സ് സെൻട്രൽ സ്കൂൾ, നോർത്ത് അടുവാശ്ശേരി), ടി.പി. നദാൽ (ജി.എച്ച്.എസ്. വെസ്റ്റ് കടുങ്ങല്ലൂർ), എൻ.എച്ച്. അമാൻ മുഹമ്മദ്, അമൽ സി. ബഷീർ, ഫയീഖ് അഹമ്മദ് (സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് സി.എസ്.ഐ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ) എന്നിവർക്ക് എം.എൽ.എ അൻവർ സാദത്തും റേഞ്ച് ഡി.ഐ.ജി ജി.എച്ച്. യതീഷ് ചന്ദ്രയും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.
ചടങ്ങിനോടനുബന്ധിച്ച് വിനോദ് ചാക്യാരുടെ ചാക്യാർകൂത്തും ജ്യോതിഷ് മുപ്പത്തടം, നീനോകുമാർ എന്നിവരുടെ ഗാനാലാപനവും അരങ്ങേറി.