ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more
ആലുവയിൽ കെ എസ് ആർ ടി സി പാഞ്ഞു ആംബുലൻസായി
കെ.എസ്.ആർ.ടി.സി ബസിൽ വച്ച് അസ്വസ്ഥനായ യാത്രക്കാരനു വേണ്ടി ബസ് ആംബുലൻസായി മാറിപറവൂരിൽ നിന്നും ആലുവയിലേക്ക് യാത്രക്കാരുമായി വരുന്നതിനിടയിലാണ് വൈകിട്ട് മറിയപ്പടിയിൽ വച്ച് ബഷീർ എന്നയാത...Read more

വയോജനങ്ങളുടെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തും: മുഖ്യമന്ത്രി
ആലുവ: വയോജനങ്ങളുടെ അനുഭവസമ്പത്ത് പുതിയ പദ്ധതികൾക്കായി ഉപയോഗപ്പെടുത്തുമെന്നും ഇക്കാര്യത്തിൽ വൈ.എം.സി.എ പോലുള്ള സംഘടനകൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
ആലുവ വൈ.എം.സി.എയിൽ ദേശീയ പ്ലാനിംഗ് ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവാക്കൾ പുതിയ സംരംഭങ്ങളുമായെത്തുമ്പോൾ പലതരത്തിലുള്ള പ്രതിസന്ധിയുണ്ടാകും. ഈ ഘട്ടത്തിൽ വയോജനങ്ങളുടെ അനുഭവസമ്പത്ത് ഏറെ ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രായമായ ഒരാൾ പോലും അവഗണിക്കപ്പെടാൻ ഇടയാകരുതെന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് ആദ്യമായി കേരളത്തിൽ വയോജന വകുപ്പ് രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പ്രസിഡന്റ് ജസ്റ്റിസ് കുര്യൻ ജോസഫ് അദ്ധ്യക്ഷനായി. മുൻ ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി. കോശി മുഖ്യപ്രഭാഷണം നടത്തി. യാക്കോബായ സഭ മൈലാപ്പൂർ ഭദ്രാസനാധിപനും യു.കെ ഭദ്രാസന പാട്രിയാർക്കൽ വികാരിയുമായ ഐസക് മാർ ഒസ്ത്താസിയോസ് അനുഗ്രഹപ്രഭാഷണം നടത്തി. ഫോറം ഇന്ന് സമാപിക്കും.