ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more
ആലുവയിൽ കെ എസ് ആർ ടി സി പാഞ്ഞു ആംബുലൻസായി
കെ.എസ്.ആർ.ടി.സി ബസിൽ വച്ച് അസ്വസ്ഥനായ യാത്രക്കാരനു വേണ്ടി ബസ് ആംബുലൻസായി മാറിപറവൂരിൽ നിന്നും ആലുവയിലേക്ക് യാത്രക്കാരുമായി വരുന്നതിനിടയിലാണ് വൈകിട്ട് മറിയപ്പടിയിൽ വച്ച് ബഷീർ എന്നയാത...Read more
18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായി റിമാൻറിൽ കഴിയുന്ന ചെറായി സ്വദേശി ആയുഷിനേയും ഭാര്യ അനികയേയും വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങും.
ഏറെ നാളായി ഇരുവരും ഈ ഇടപാടിൽ സജീവമാണെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. യാതൊരു കാരണവശാലും സംശയം തോന്നാതിരിക്കാനാണ് റൂറൽ ജില്ലയിലെ മുതിർന്ന പൊലീസുദ്യോഗസ്ഥൻ താമസിക്കുന്ന കുന്നു വഴിയിലെ ഫ്ളാറ്റിൽ ഇവർ വാടകക്കാരായെത്തി കഞ്ചാവ് സൂക്ഷിച്ചത്.
രമേശ് ചെന്നിത്തല തൂഫാനിലൂടെ പൊലീസിന് മയക്കുമരുന്ന് സംഘത്തെ അടിച്ചമർത്താൻ സ്വാതന്ത്ര്യം നൽകിയത് പൊലീസിൽ ആത്മവിശ്വാസമുയർത്തി
തിരുവനന്തപുരത്ത് കോടതിയിൽ ഹാജരാകാതിരുന്ന കാപ്പ പ്രതിയായ ബി ജെ പി കൗൺസിലറെ പിടികൂടാൻ വെടിയുതിർത്ത പൊലീസുകാരന്റെ നടപടിയെ പരസ്യമായി ശ്ലാഘിച്ചതും പൊലീസിന്റെ ആത്മവീര്യം വർധിപ്പിച്ചു.
ആയുഷ് ഇരുചക്രവാഹനത്തിൽ ചുറ്റിനടന്ന് മയക്കുമരുന്ന് വില്ലന നടത്തുന്നതായി പൊലീസിന് ആരോ രഹസ്യവിവരം നൽകുകയായിരുന്നു.
ഹൈബ്രിഡ് കഞ്ചാവ് ആർക്കോ കൈമാറാൻ ഇരുചക്രവാഹനത്തിൽ ഇറങ്ങുമ്പോഴാണ് കയ്യോടെ പിടികൂടിയത്. തുടർന്ന് സംശയം തോന്നിയാണ് താമസിക്കുന്ന ഫ്ളാറ്റിൽ റെയ്ഡ് നടത്തി 17 കിലോ കൂടി പിടികൂടിയത്.
പിടിക്കപ്പെട്ടുവെന്നറിഞ്ഞപ്പോൾ ഭാര്യയെ രക്ഷപ്പെടുത്താൻ ഇയാൾ ചില കരുക്കൾ നടത്തി. എന്നാൽ ഇത് വിലേപ്പോയില്ല.
മലേഷ്യയിൽ നിന്നും ആരാണ് കഞ്ചാവ് എത്തിച്ചതെന്നും ഇവർക്ക് ആരാണ് കൈമാറിയതെന്നുമാണ് പ്രധാനമായും അന്വേഷിക്കുന്നത്
ഇരുവരുടേയും മൊഴിയുടെ അടിസ്ഥാനത്തിൽ ചിലരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ആലുവ റൂറൽ എസ്പിയുടെ കീഴിലുള്ള ഡഡാൻസാഫ് ടീമും സ്പെഷ്യൽ സ്ക്വാഡും സജീവമായി തന്നെ മയക്കുമരുന്ന് വേട്ടയിലുണ്ട്.
എക്സൈസിനേക്കാൾ കൂടുതൽ വേട്ടകൾ നടത്താൻ ഇതുമൂലം പൊലീസിന്കഴിയുന്നുണ്ട്.
ദമ്പതികളുടെ ഫോൺ പരിശോധിച്ചപ്പോൾ തമിഴ്നാട്ടിലേയും കർണാടകത്തിലേയും ചിലർ നിരന്തരം ബന്ധപ്പെടുന്നതായി സംശയമുയർന്നിട്ടുണ്ട്.
ഇതിൽ നിന്നും ഇരുവരും ഇന്ത്യയിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാനികളാണെന്ന് വെളിപ്പെടുന്നു.
മലേഷ്യയിലേയും തായ്‌ലാൻഡിലേയും ചില പ്രത്യേക പ്രദേശങ്ങളിൽ പ്രത്യേകമായ ഊഷ്മാവിൽ പരിചരിച്ചാണ് ഈ കഞ്ചാവ് ഉത്പാദിപ്പിക്കുന്നത്. ഇതിന് വളരെയേറെ വീര്യമുണ്ട്. വിലയും കൂടുതലായതിനാൽ സമ്പന്നരായ പലരും മോഹവില നൽകി ഈ കഞ്ചാവ് വാങ്ങാറുണ്ട്.
ചിലർ ഈ കഞ്ചാവിൽ ഇടുക്കിയിൽവളരുന്ന കഞ്ചാവ് കൂടിക്കൂട്ടട്ടിക്കലർത്തി കുവൈത്തിലേക്കും മറ്റും അയയ്ക്കാറുണ്ട്.
മലേഷ്യയിൽ തങ്ങുന്ന ചില മലയാളികളാണ് അവിടെ നിന്നും ഹൈബ്രിഡ് കഞ്ചാവ് കൊടുത്തുവിടുന്നെ തെ ന്നും വിവരം ലഭിച്ചിട്ടുണ്ട്.