ആലുവയിലെ ഗതാഗത കുരുക്ക്; നാറ്റ്പാക് പഠനം തുടങ്ങി
ആലുവ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതി തയ്യാറാക്കുന്നതിന് നാറ്റ്പാക് പഠനം തുടങ്ങിആലുവ പുളിഞ്ചുവട് മുതൽ മംഗലപ്പുഴ വരെ ദേശീയ പാതയിൽ വൈകിട്ട് 4 മുതൽ 8 വരെ രൂക്...Read more
ആലുവയിൽ ബസ്സ്റ്റോപ്പുകളും കയ്യേറി തെരുവ് നായ്ക്കൾ
ആലുവ നഗരത്തിലെ ബസ് സ്റ്റോപ്പുകളിൽ വരെ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ്ക്കളെ തെരുവിൽ നിന്നും മാറ്റിയേ തീരൂവെന്ന് സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും ആലുവ നഗരസഭ ഇതിന...Read more
ആലുവയിൽ കെ എസ് ആർ ടി സി പാഞ്ഞു ആംബുലൻസായി
കെ.എസ്.ആർ.ടി.സി ബസിൽ വച്ച് അസ്വസ്ഥനായ യാത്രക്കാരനു വേണ്ടി ബസ് ആംബുലൻസായി മാറിപറവൂരിൽ നിന്നും ആലുവയിലേക്ക് യാത്രക്കാരുമായി വരുന്നതിനിടയിലാണ് വൈകിട്ട് മറിയപ്പടിയിൽ വച്ച് ബഷീർ എന്നയാത...Read more
ഓപ്പറേഷൻ തുഫാന് പിന്തുണ പ്രഖ്യാപിച്ച് ആലുവയിൽ വ്യാപാരികളും ജനകീയ സംഘടനകളും പൊലീസും ചേർന്ന് രാത്രികാല പട്രോളിംഗ് തുടങ്ങി.
നഗരത്തിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലകളിൽ ഇടയ്ക്കിടെ ജനകീയ പിന്തുണയോടെ പ്രത്യേക സ്ക്വാഡുകൾ രാത്രികാല പരിശോധനകൾക്കിറങ്ങുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് അൻവർ സാദത്ത് എം എൽ എ അറിയിച്ചു.
ജനങ്ങൾക്കൊപ്പം പരിശോധനയ്ക്ക് പൊലീസിനെ വിട്ടുകൊടുക്കുമെന്ന് റൂറൽ എസ്.പി.കെ.എസ്. സുദർശനനും അറിയിച്ചു.
ഡി വൈ എസ് പി ബാബു ക്കുട്ടൻ, സി.ഐ ഗോപകുമാർ, നഗരസഭാ ഉപാധ്യക്ഷൻ ഫാസിൽ ഹുസൈൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് പി.എ. മുജീബ് വ്യാപാരി പ്രതിനിധികളായ നസീർ ബാബു, എസ്.എ.രാജൻ, വനിതാ പ്രതിനിധികളായ താഹിറ മരയ്ക്കാർ, വഹീദ , രാജശ്രീ പന്തപ്പിള്ളി. മാധ്യമപ്രതിനിധികളായ റഫീക്ക് അഹമ്മദ്, അബ്ദുൾ സലാം, സാബു പരിയാരത്ത്, റസിഡൻറ്റ്സ് പ്രതിനിധികളായ കെ.കെ. ജയപ്രകാശ്, അഡ്വ. ജമാലുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
എൺപതോളം പേർ മൂന്ന് മണിക്കൂറിലേറെയാണ് പരിശോധനനടത്തിയത്. മയക്കുമരു ന്നുപയോഗിക്കുന്ന ചിലരെ സിറിഞ്ചുകൾ സഹിതം പിടികൂടുകയും ചെയ്തു.
നഗരത്തിൽ നിത്യേന മോഷണവും പിടിച്ചുപറിയും മറ്റ് അനാശാസ്യപ്രവർത്തനങ്ങളും വ്യാപകമായതോടെയാണ് റൂറൽ എസ്പി വിളിച്ചു ചേർത്ത ജനകീയ സംഘടനകളുടെ യോഗം പരിശോധകൾ ജനകീയ പങ്കാളിത്തത്തോടെ നടത്തുവാൻ തീരുമാനിച്ചത്